Society Today
Breaking News

കൊച്ചി: കണയന്നൂര്‍ താലൂക്കിലെ മികച്ച  ആശുപത്രി സഹകരണ സംഘത്തിനുള്ള അവാര്‍ഡ് എറണാകുളം,കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക്. ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് താലുക്കിലെ മികച്ച സഹകരണ ആശുപത്രിയ്ക്കുള്ള പുരസ്‌ക്കാരം ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി നേടിയത്.  ആശുപത്രി ഭരണസമിതി ഡയറക്ടര്‍ പി.വി അഷറഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ആതുര സേവന രംഗത്ത് വര്‍ഷങ്ങളായി നിലകൊള്ളുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്ന്  ആശുപത്രി ഭരണ സമിതി പ്രസിഡന്റ് എം.ഒ ജോണ്‍, സെക്രട്ടറി അജയ് തറയില്‍ എന്നിവര്‍ പറഞ്ഞു. ഭരണസമിതിയുടെയും ഡോക്ടര്‍മാരടക്കമുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് അവാര്‍ഡെന്നും ആശുപത്രിയുടെ മുന്നോട്ടു പ്രയാണത്തിന് ഇത് ഏറെ ഊര്‍ജ്ജം പകരുമെന്നും ഇവര്‍ വ്യക്തമാക്കി.


 

Top